മോദിയെ ദൈവം അയച്ചത് അദാനിയെയും അംബാനിയെയും സഹായിക്കാൻ; പരിഹാസവുമായി രാഹുൽ

rahul

തന്റെ ജനനം ജൈവികമായ ഒന്നല്ലെന്നും ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്ന് രാഹുൽ പറഞ്ഞു. 

മറ്റെല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാൽ മോദിജിയുടേത് അങ്ങനെയല്ല. അംബാനിയെയും അദാനിയെയും സഹായിക്കാനാണ് പരമാത്മാവ് അദ്ദേഹത്തെ അയച്ചത്. പരമാത്മാവാണ് മോദിയെ അയച്ചിരുന്നതെങ്കിൽ അദ്ദേഹം പാവപ്പെട്ടവരെയും കർഷകരെയും സഹായിക്കുമായിരുന്നു. 

ഇതെന്ത് ദൈവമാണ്. ഇത് മോദിയുടെ ദൈവമാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതിയെ ചവറ്റുകുട്ടയിലെറിയുമെന്നും ആവർത്തിച്ചു. മുന്നണി ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
 

Share this story