രാമക്ഷേത്രം ഉദ്ഘാടനത്തിന് പോയത് വിശ്വാസത്തിന്റെ ഭാഗം;രാഷ്ട്രീയമില്ലെന്ന് രജനികാന്ത്

rajanikanth

രാമക്ഷേത്ര ഉദ്ഘാടനത്തിന് പോയതിൽ രാഷ്ട്രീയമില്ലെന്ന് നടൻ രജനികാന്ത്. വിശ്വാസത്തിന്റെ ഭാഗമായാണ് ചടങ്ങിന് പോയത്. അതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. രാംലല്ല ആദ്യം സന്ദർശിച്ച ആദ്യ 150 പേരിൽ ഒരാളാണ് താൻ എന്നതിൽ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു

മഹത്തായ ദർശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിന് പിന്നാലെ രാം ലല്ല ആദ്യം ദർശിച്ച 150 പേരിൽ ഒരാളാണ് എന്നതിൽ വലിയ സന്തോഷമുണ്ട്. ഇത് രാഷ്ട്രീയമല്ല, വിശ്വാസമാണ്. ഒരു കാര്യത്തെ കുറിച്ച് പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അത് സ്വന്തം അഭിപ്രായവുമായി യോജിക്കണമെന്നില്ലെന്നും രജനികാന്ത് പറഞ്ഞു.
 

Share this story