ഡൽഹിയിൽ വിമാനത്തിന്റെ ശുചിമുറിയിൽ രണ്ട് കോടി രൂപ വില വരുന്ന സ്വർണക്കട്ടികൾ കണ്ടെത്തി

gold

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ നാല് സ്വർണക്കട്ടികൾ പിടികൂടി. ശുചിമുറിയിലെ സിങ്കിന് താഴെ ഒട്ടിച്ച് വെച്ച ചാര നിറത്തിലുള്ള പൗച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതിൽ 3960 ഗ്രാം തൂക്കമുള്ള ചതുരാകൃതിയിലുള്ള നാല് സ്വർണക്കട്ടികളാണ് ഉണ്ടായിരുന്നത്. 

ശുചിമുറിയിൽ എങ്ങനെയാണ് സ്വർണം വന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല. ഏത് വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയതെന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
 

Share this story