ഡൽഹി വിമാനത്താവളം വഴി സ്വർണക്കടത്ത്; ശശി തരൂരിന്റെ പിഎ അടക്കം 2 പേർ പിടിയിൽ

delhi

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ അടക്കം രണ്ട് പേരെ ഡൽഹിയിൽ കസ്റ്റംസ് കസ്റ്റഡിയിലെുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും സഹായിയുമാണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്

ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്

വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ ആളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ശശി തരൂരിന്റെ പിഎ ശിവകുമാറാണ്.
 

Share this story