എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെ പിടിയില്‍; രണ്ട് അനുയായികളെ പോലീസ് വെടിവെച്ചു കൊന്നു
ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ പിടികൂടി. മധ്യപ്രദേശില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഉജ്ജൈന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലായത്.
ക്ഷേത്രപരിസരത്ത് എത്തിയ വികാസ് ദുബെയെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ വികാസ് ദുബെയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്
ഇന്ന് പുലര്‍ച്ചെ വികാസ് ദുബെയുടെ രണ്ട് അനുയായികളെ ഏറ്റുമുട്ടലില്‍ യുപി പോലീസ് കൊലപ്പെടുത്തിയിരുന്നു. പ്രഹ്ളാദ് എന്ന അനുയായി പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചു വീഴ്ത്തിയെന്നാണ് പോലീസ് നല്കുന്ന വിശദീകരണം
കഴിഞ്ഞാഴ്ച കാണ്‍പൂരിലാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ ഇയാളുടെ സംഘം വെടിയുതിര്‍ത്തത്. ഡി എസ് പി അടക്കം എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു