ഭീകരർ ഉപയോഗിച്ച ഗോപ്രോ ചൈനീസ് നിർമിതം; പഹൽഗാം ഭീകരാക്രമണത്തിൽ ചൈനീസ് ബന്ധം കണ്ടെത്താൻ എൻഐഎ

pahalgam

പഹൽഗാം ഭീകരാക്രമണത്തിൽ ചൈനീസ് ബന്ധം കണ്ടെത്താൻ എൻഐഎ. ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനീസ് നിർമിതമാണെന്ന് കണഅടെത്തി. കൂടുതൽ അന്വേഷണത്തിനായി ചൈനീസ് അധികൃതരിൽ നിന്ന് വിവരം തേടാൻ അന്വേഷണ സംഘത്തിന് ജമ്മു കോടതി അനുമതി നൽകി

വിവരങ്ങൾ തേടി അധികൃതർക്ക് നൽകാനുള്ള കത്ത് ഭാരതീയ നഗരിക് സുരക്ഷാ സംഹിതയുടെ 112ാം വകുപ്പ് പ്രകാരം അന്വേഷണ സംഘത്തിന് കോടതി തയ്യാറാക്കി നൽകും. ഗോപ്രോ ഹീറോ 12 ബ്ലാക്ക് സീരിസ് ക്യാമറ ഭീകരർ ആക്രമണം ആസൂത്രണം ചെയ്യുമ്പോൾ ഉപയോഗിച്ചതാണ്

2020 ജനുവരി 20ന് ആക്ടിവേറ്റ് ചെയ്യപ്പെട്ട ക്യാമറ ചൈനയിലെ എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡാണ് വിതരണം ചെയ്തതെന്ന് നെതർലാൻഡ്‌സിലെ ഗോപ്രോ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആർക്കാണ് ഇത് വിറ്റതെന്ന വിവരം കമ്പനിയിലില്ല. ഇത് കണ്ടെത്താനാണ് ചൈനീസ് അധികൃതരെ ബന്ധപ്പെടുന്നത്.
 

Tags

Share this story