ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ടപതിക്കും പരാതി
Updated: Apr 20, 2023, 13:25 IST

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ടപതിക്കും പരാതി നൽകി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫൻ. നടപടി ജൂഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.