കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു
Nov 15, 2025, 16:46 IST
കർണാടകയിൽ പട്ടാപ്പകൽ നടുറോഡിലിട്ട് സർക്കാർ ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു. യാദ്ഗിർ സ്വദേശിനി അഞ്ജലി ഗിരീഷാണ് കൊല്ലപ്പെട്ടത്. കർണാടക സർക്കാരിൽ സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷണൽ ഓഫീസറാണ് അഞ്ജലി. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം
മൂന്ന് ദിവസം മുമ്പ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ഇരുചക്ര വാഹനത്തിന് എത്തിയ നാലംഗ സംഘം കാർ തടഞ്ഞുനിർത്തി അഞ്ജലിയെ വലിച്ച് പുറത്തിട്ട് വെട്ടിയത്. മുഖത്തും നെഞ്ചിലും കൈകാലുകളിലും മാരകമായി വെട്ടേറ്റ അഞ്ജലി ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്
മൂന്ന് വർഷം മുമ്പ് അഞ്ജലിയുടെ ഭർത്താവായ ഗിരീഷ് കമ്പോത്തിനെ ഒരു സംഘം വെട്ടിക്കൊന്നിരുന്നു. ഇതേ സംഘമാണ് അഞ്ജലിയുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലയാളി സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
