സർക്കാർ അഞ്ച് വർഷവും തുടരും, രാജി വെക്കില്ല: ഹിമാചൽ മുഖ്യമന്ത്രി

sukhu

മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു. കോൺഗ്രസ് സർക്കാർ അഞ്ച് വർഷവും തുടരും. താനൊരു പോരാളിയാണ്. ഭൂരിപക്ഷം തെളിയിക്കുമെന്നും സുഖു പറഞ്ഞു. അതേസമയം സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി നേതാവ് ജയ്‌റാം താക്കൂർ ആരോപിച്ചു

ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പോടെയാണ് ഹിമാചലിലെ രാഷ്ട്രീയ നാടകം ആരംഭിച്ചത്. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40ഉം ബിജെപിക്ക് 25 ഉം എംഎൽഎമാരാണുള്ളത്. എന്നാൽ കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. 

നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ 34 പേർ മാത്രമാണ് ഇന്നലെ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. ആറ് എംഎൽഎമാരെ ബിജെപി റാഞ്ചിയെന്നാണ് സൂചന.
 

Share this story