അസമിലെ സൈനിക ക്യാമ്പിന് നേർക്ക് ഗ്രനേഡ് ആക്രമണം, വെടിവെപ്പ്; മൂന്ന് സൈനികർക്ക് പരുക്ക്
Oct 17, 2025, 11:19 IST
അസമിലെ ടിൻസുകിയ ജില്ലയിലെ കക്കോപഥാറിൽ സൈനിക ക്യാമ്പിന് നേർക്ക് ആക്രമണം. ഗ്രനേഡ് സ്‌ഫോടനങ്ങളും വെടിവെപ്പും നടന്നതായി പ്രദേശവാസികൾ പറയുന്നു. ഒരു മണിക്കൂറോളം നേരം വെടിവെപ്പ് നീണ്ടുനിന്നു.
ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റ് ക്യാമ്പ് ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സൈന്യവും പോലീസും പ്രദേശം വളഞ്ഞിട്ടുണ്ട്.
ആക്രമണം നടത്തിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ട്രക്ക് അരുണാചൽപ്രദേശിലെ തെംഗാപാനി മേഖലയിൽ നിന്ന് കണ്ടെത്തി.
