ശ്രീഹരിക്കോട്ടയിൽ ചരിത്ര കുതിപ്പ്: ജിഎസ്എൽവി-എഫ്17 ദൗത്യം വിജയകരം; വിജയം വരിച്ച് ഐഎസ്ആർഒ

isro

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ജിയോസിൻക്രണസ് ഇമേജിങ് ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയികരമായി ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് ഐഎസ്ആർഒ വീണ്ടും ചരിത്രത്തിലേക്ക്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ജിഎസ്എൽവി-എഫ്17 (GSLV-F17) റോക്കറ്റ് കുതിച്ചുയർന്നത്.

​പതിനെട്ട് മിനിറ്റ് നീണ്ട യാത്രയ്ക്കൊടുവിൽ ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ ജിഎസ്എൽവി റോക്കറ്റിന് കഴിഞ്ഞു. ഇന്ത്യയുടെ ഭൗമനിരീക്ഷണ രംഗത്തും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും വൻ വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് പുതിയ ജിയോ ഇമേജിങ് ഉപഗ്രഹം.

​രാജ്യത്തിന്റെ അതിർത്തികൾ സദാസമയവും കൃത്യമായി നിരീക്ഷിക്കാനും ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം തത്സമയം നിരീക്ഷിച്ച് വിവരങ്ങൾ കൈമാറാനും ഈ അത്യാധുനിക ഉപഗ്രഹത്തിന് കഴിയും. ഐഎസ്ആർഒയുടെ മികച്ച തിരിച്ചുവരവുകളിലൊന്നായി ഈ വിജയം വിലയിരുത്തപ്പെടുന്നു. 

Tags

Share this story