ഭീകരവാദ പ്രവർത്തനം: മൂന്ന് യുവാക്കൾക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഗുജറാത്തിലെ കോടതി

judge hammer

ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യദ്രോഹ കുറ്റത്തിന് പിടിയിലാകുകയും ചെയ്ത ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കൾക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ. ഗുജാറത്ത് രാജ്‌കോട്ടിലെ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പതിനായിരം രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്

നിരോധിത സംഘടനായയ അൽ ഖ്വയ്ദയുടെ ഉപവിഭാഗമായ അൻസാർ ഗസ്വത്തുൽ ഹിന്ദിൽ ചേരുന്നതിനായി പ്രതികൾ കാശ്മീരിലേക്ക് പോകാൻ ഗൂഢാലോചന നടത്തിയതായി കോടതി കണ്ടെത്തി. ഇന്ത്യയിൽ ശരീഅത്ത് നിയമം സ്ഥാപിക്കുക, രാജ്‌കോട്ടിലെ മുസ്ലിം യുവാക്കളെ ജിഹാദിൽ പങ്കെടുപ്പിക്കുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം

രാജ്യവിരുദ്ധ പ്രവർത്തനത്തിനായി പ്രതികൾ ഒരു പിസ്റ്റളും പത്ത് വെടിയുണ്ടകളും സംഘടിപ്പിച്ചതായും കോടതി വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2023 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്ന് പേരെയും പിടികൂടിയത്. ബർദ്വാൻ ജില്ലക്കാരനായ അബ്ദുൽ ഷക്കൂർ അലി ഷെയ്ഖ്(20), ഹൂഗ്ലി ജില്ലയിൽ നിന്നുള്ള അമൻ സിറാജ് മാലിക്(23), ബർദ്വാൻ ജില്ലയിൽ നിന്നുള്ള ഷക്‌നവാസ് എക് ഷാഹിദ്(23) എന്നിവരെയാണ് ശിക്ഷിച്ചത്.
 

Tags

Share this story