ഗുജറാത്തിലെ ഗെയിമിംഗ് സെന്റർ തീപിടിത്തം: മരണസംഖ്യ 28 ആയി ഉയർന്നു

ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവർത്തനം തുടരുന്നതായും ദൗത്യസംഘം വ്യക്തമാക്കി. പരുക്കേറ്റവരെ രാജ്‌കോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. ഗെയിമിംഗ് സെന്ററിന്റെ ഉടമയെയും മാനേജറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ടിആർപി ഗെയിമിംഗ് സെന്ററിൽ തീപിടിത്തമുണ്ടായത്. 

സുരക്ഷാ വീഴ്ചയാണ് വൻ ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. ഫയർ എൻഒസി ഇല്ലാതെയാണ് ടിആർപി ഗെയിം സോൺ രണ്ട് വർഷമായി പ്രവർത്തിച്ചിരുന്നത്. രണ്ട് നിലയുള്ള ഗെയിം സോണിലേക്ക് ഒരു എൻട്രിയും ഒരു എക്‌സിറ്റ് ഗേറ്റും മാത്രമേയുണ്ടായിരുന്നുള്ളു. കാർ റേസിംഗിന് ഉപയോഗിക്കാൻ കൂടിയ അളവിൽ ഇന്ധനം സൂക്ഷിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
 

Share this story