മണിപ്പൂരിൽ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിൽ വെടിവെപ്പ്; ഒരു കമാൻഡോ കൊല്ലപ്പെട്ടു

manipur

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. മോറെയിൽ അക്രമികളും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡോ കൊല്ലപ്പെട്ടു. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് ഇന്ന് പുലർച്ചെയോടെ അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്

ആക്രമണത്തിന് പിന്നിൽ കുക്കി വിഭാഗം ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിനെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 

Share this story