ഉത്തരാഖണ്ഡിലെ ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

guru

ഉത്തരാഖണ്ഡിലെ നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവ പ്രമുഖ് ബാബ ടാർസെം സിംഗാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രാവിലെയാണ് സംഭവം. 

ബൈക്കിലെത്തിയ രണ്ട് പേർ ഗുരുദ്വാരയിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ടാർസെമിനെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സ്ഥലത്ത് മുതിർന്ന പോലീസുദ്യോഗസ്ഥർ അടക്കം രംഗത്തെത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
 

Share this story