ഗുരുഗ്രാം ഹിറ്റ് ആൻഡ് റൺ കേസ്: ഹരിയാനയിലെ പാൽവാലിൽ നിന്ന് മറ്റൊരാൾ കൂടി അറസ്റ്റിൽ

ഗുരുഗ്രാം

ഗുരുഗ്രാം ഗോൾഫ് കോഴ്‌സ് റോഡിൽ വനിതാ ബൈക്ക് റൈഡറെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ കല്യാൺ ബൈസ്‌ലയ്‌ക്കൊപ്പം അപകട സമയത്ത് കാറിലുണ്ടായിരുന്ന ലവ്‌നീഷ് (34) ആണ് ഹരിയാനയിലെ പാൽവാലിൽ നിന്ന് പിടിയിലായത്.

​പ്രധാന പ്രതി കല്യാൺ ബൈസ്‌ലയെ നേരത്തെ രാജസ്ഥാനിലെ ദൗസയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച പ്രമോദ് എന്നയാളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

​വനിതാ ബൈക്കറെ പിന്തുടർന്ന് ശല്യം ചെയ്യുകയും മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തുകയും ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് ഗുരുഗ്രാം പോലീസ് ഇവർക്കെതിരെ വധശ്രമം (BNS 109), സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പിടിക്കപ്പെട്ട പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഗുരുഗ്രാം സെക്ടർ 56 പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. 

Tags

Share this story