ഗ്യാനേഷ് കുമാറിനെ മാറ്റണം; ബാലറ്റ് പേപ്പർ വോട്ടെടുപ്പ് തിരിച്ചുകൊണ്ടുവരണം: പ്രമേയം പാസാക്കി ഡിഎംകെ

DMK

ചെന്നൈ: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഡിഎംകെ. വിഷയത്തിൽ തമിഴക വെട്രി കഴകവും കോൺഗ്രസും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ഡിഎംകെ കുറ്റപ്പെടുത്തി.

ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് പ്രമേയവും ഡിഎംകെ പാസാക്കി. ശനിയാഴ്ച പാർട്ടി അധ‍്യക്ഷൻ എം.കെ. സ്റ്റാലിന്‍റെ അധ‍്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. എസ്ഐആർ ഉൾപ്പടെ വിവിധ യോഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ മൂന്ന് പ്രധാന ആവശ‍്യങ്ങളാണ് പാർട്ടി മുന്നോട്ടുവച്ചത്.

എസ്ഐആർ പൂർണമായും റദ്ദാക്കുക, ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് പുനസ്ഥാപിക്കുക, ഇന്ത‍്യൻ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുക എന്നതാണ് ആവശ‍്യങ്ങൾ. ജ്ഞാനേഷ് കുമാറിന്‍റെ നടപടികളെ പറ്റി അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ‍്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Tags

Share this story