ഗ്യാൻവാപി കേസ്: പൂജയ്ക്ക് സ്റ്റേയില്ല, നിസ്‌കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി

gyanvapi

ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ ഹർജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് ഹർജി

ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകിയ സുപ്രീം കോടതി അതേസമയം നിലവറയിലെ പൂജയ്ക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലൈയിൽ കേസിൽ അന്തിമ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഇതോടെ നിലവറയ്ക്കുള്ളിലെ പൂജ തുടരും

നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസ്സമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തത്കാലം രണ്ടും തുടരട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
 

Share this story