ഗ്യാൻവാപി: കോടതിവിധിയുടെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് മുസ്ലിം നേതാക്കൾ

ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയ വാരണാസി ജില്ലാ കോടതി വിധിയിൽ ആശങ്ക രേഖപ്പെടുത്തി ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. കോടതിവിധിയുടെ ഭവിഷ്യത്ത് വലുതായിരിക്കും. ലാത്തി കൊണ്ട് നിയമം നടപ്പാക്കിയാൽ ലാത്തി എന്നും ഒരു പക്ഷത്തായിരിക്കില്ല. ക്ഷമയ്ക്ക് അതിരുണ്ടെന്ന് ഓർക്കണം. അടിസ്ഥാനരഹിതമായ വാദങ്ങൾ കണക്കിലെടുത്താണ് വാരണാസി ജില്ലാ കോടതി വിധിയെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് നേതാക്കൾ പറഞ്ഞു

വിഷയത്തിൽ വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ലബ് അനുമതി നൽകിയില്ലെന്നും ഇവർ അറിയിച്ചു. ക്,ത്രേം തകർത്ത് മസ്ജിദ് പണിതുവെന്നത് തെറ്റാണ്. ആരുടെയെങ്കിലും ഭൂമി കയ്യേറി എങ്ങനെ മസ്ജിദ് പണിയും. ഇസ്ലാം ഇതിനൊക്കെ എതിരാളെന്ന് മുസ്ലിം നേതാക്കൾ പറഞ്ഞു. കോടതികൾ പോകുന്ന വഴികൾ ജനങ്ങലുടെ വിശ്വാസ്യത നഷ്ടമാക്കുന്നു. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരും. സുപ്രിം കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു.
 

Share this story