ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ യേശു ക്രിസ്തു കുരിശിലേറ്റപ്പെടില്ലായിരുന്നു: ആർ എസ് എസ് നേതാവ്

vaidya

ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ യേശു ക്രിസ്തു കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. ക്രിസ്ത്യൻ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600ൽ ചുട്ടുകൊല്ലപ്പെട്ട ജിയോർഡാനോ ബ്രൂണോ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സിസ്റ്റർ നിവേദിത എഴുതാത്ത ഒരു കാര്യം കൂടി പറയുന്നു. യേശു ക്രിസ്തു ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല എന്നാണ് മൻമോഹൻ വൈദ്യയുടെ പരാമർശം

ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈദ്യ. ഇന്ത്യയിലെ ഓരോ നിവാസികളും ഒരു ഹിന്ദു ആണെന്നും വൈദ്യ പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങളോടെയുള്ള തുറന്ന മനസാണ് ഇന്ത്യയുടെ പ്രത്യേകത. ഇവിടെയുള്ളവരിൽ 99 ശതമാനവും മതം മാറിയവരാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആർ എസ് എസ് ശാഖയിലേക്ക് വരാറുണ്ടെന്നും വൈദ്യ പറഞ്ഞു.
 

Share this story