ഹാൻഡ് ഗ്രനേഡുകൾ അയച്ചു: ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പാക് ഗൂഢാലോചനയെന്ന് എൻഐഎ

NIA

ഹൈദരാബാദിൽ വൻ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും ചേർന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ അറിയിച്ചു.  സംഭവത്തിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

പാകിസ്ഥാൻ തങ്ങളുടെ അനുഭാവികൾക്ക് ഹാൻഡ് ഗ്രനേഡുകൾ ലഭ്യമാക്കുകയും അവരുമായി ചേർന്ന് ഹൈദരാബാദിൽ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് എൻഐഎ പറയുന്നു. 

മുഹമ്മദ് സഹദ്, മാസ് ഹസൻ ഫാറൂഖ്, സമിയുദ്ധീൻ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ഒകക്ടോബറിലായിരുന്നു അറസ്റ്റ്. 

വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനായി പൊതുയോഗങ്ങൾക്കും ഘോഷയാത്രകൾക്കും നേരെ ഗ്രനേഡ് എറിയാൻ ഇവരോട് നിർദ്ദേശിച്ചിരുന്നതായി എൻഐഎ പറയുന്നു. നിരവധി കേസുകളിൽ ഈ മൂന്ന് പേരും പ്രതികളാണ്.

Share this story