സംഗീത ആൽബത്തിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സംഗീത സംവിധായകൻ സച്ചിൻ സംഗ്‌വി അറസ്റ്റിൽ

sachin sanghvi

സംഗീത ആൽബത്തിൽ അവസരം നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സംഗീത സംവിധായകനും ഗായകുമായ സച്ചിൻ സംഗ്‌വി അറസ്റ്റിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്

യുവതിയുമായി പരിചയപ്പെട്ട സച്ചിൻ തന്റെ വരാനിരിക്കുന്ന ആൽബത്തിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി. പിന്നീട് ഫോൺ നമ്പർ കൈമാറി. ഇതിന് ശേഷം ഇയാൾ യുവതിയെ തന്റെ സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് വിവാഹാഭ്യർഥന നടത്തുകയും പലതവണ പീഡിപ്പിക്കുകയുമായിരുന്നു

എന്നാൽ സച്ചിന്റെ അഭിഭാഷകൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അഭിഭാഷകൻ പ്രതികരിച്ചു. എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കുമെന്നും അഭിഭാഷകൻ പ്രതികരിച്ചു
 

Tags

Share this story