ബംഗാൾ ഗവർണർക്കെതിരായ പീഡനപരാതി; രാജ്ഭവൻ ജീവനക്കാർ ആക്രമിച്ചെന്ന് പരാതിക്കാരി

ബംഗാൾ ഗവർണർ ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച യുവതി രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി നൽകി. രാജ്ഭവനിലെ മൂന്ന് ജീവനക്കാർ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ഫോൺ തട്ടിയെടുത്ത് മുറിയിൽ പൂട്ടിയിട്ടു. ഗവർണർക്കെതിരെ പരാതി നൽകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും ഇവർ പറയുന്നു

അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ ജീവനക്കാരെ രാജ്ഭവൻ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചു. എന്തിനാണ് അന്വേഷണത്തെ ഗവർണർ ഭയപ്പെടുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പരാതി നുണയാണെങ്കിൽ ഭരണഘടന പരിരക്ഷയുടെ സുരക്ഷ തേടുന്നതെന്തിനാണെന്നും പരാതിക്കാരി ചോദിച്ചു.

കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങൾ കൈമാറാനും ചോദ്യം ചെയ്യലിന് ഹാജരാകാനും രാജ്ഭവൻ അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ ജീവനക്കാരെ രാജ്ഭവൻ ഭീഷണിപ്പെടുത്തുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്.

Share this story