മധ്യപ്രദേശിൽനിന്ന് ഹർദീപ് സിങ് പുരി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

പൂരി

ഭോപാൽ: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയിൽ മത്സരരംഗത്ത് ഹർദീപ് സിങ് പുരി മാത്രമാണ് അവശേഷിച്ചത്. സൂക്ഷ്മപരിശോധനയിൽ എതിർ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതോടെയാണ് അദ്ദേഹത്തിന്റെ വിജയം ഉറപ്പായത്.

​മുൻ കേന്ദ്രമന്ത്രി എൽ. മുരുഗൻ രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്. എതിരാളികളുടെ പത്രികകൾ തള്ളിയതോടെ മറ്റ് മത്സരങ്ങളൊന്നുമില്ലാതെ അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

Tags

Share this story