വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു; കർണാടകയിൽ സ്‌നേഹം വിജയിച്ചെന്ന് രാഹുൽ ഗാന്ധി
May 20, 2023, 15:27 IST

കർണാടകയിൽ സ്‌നേഹം വിജയിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് നിന്നും വിദ്വേഷം ഉന്മൂലനം ചെയ്യപ്പെടട്ു. കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ് നൽകിയ അഞ്ച് വാഗ്ദാനങ്ങൽ നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സിദ്ധരാമയ്യ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ശേഷം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി
1-2 മണിക്കൂറിനുള്ളിൽ, കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. ആ യോഗത്തിൽ ഈ അഞ്ച് വാഗ്ദാനങ്ങളും നിയമമാകും. ശുദ്ധവും അഴിമതിരഹിതവുമായ ഒരു സർക്കാർ ഞങ്ങൾ നിങ്ങൾക്ക് നൽകുമെന്നും രാഹുൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി, മല്ലിഗാർജുന ഖാർഗെ തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.