കേരളത്തിനും തമിഴ്‌നാടിനുമെതിരായ വിദ്വേഷ പരാമർശം; തമിഴ്‌നാടിനോട് മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി

sobha

കേരളത്തിനും തമിഴ്‌നാടിനുമെതിരായ വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ തമിഴ്‌നാടിനോട് മാപ്പ് പറഞ്ഞു. തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും പരാമർശം പിൻവലിക്കുന്നുവെന്നും ശോഭ പറഞ്ഞു. അതേസമയം കേരളത്തിനെതിരായ പരാമർശം പിൻവലിച്ചിട്ടില്ല

കർണാടകയിൽ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്വേഷ പരാമർശങ്ങൾ. രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് ശോഭ ആരോപിച്ചിരുന്നു. കേരളത്തിലെ ആളുകൾ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും അവർ ആരോപിച്ചു. കടബ കോളേജിലെ രണ്ടാം വർഷ പിയുസി വിദ്യാർഥിനികൾക്കെതിരെ നടന്ന ആസിഡാക്രമണം ചൂണ്ടിയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം

കേന്ദ്രമന്ത്രിയുടെ പരാമർശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തുവന്നിരുന്നു. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബിജെപി സ്ഥാനാർഥി നടത്തുന്നതെന്നും ഇത്തരം നീക്കം അപലപനീയമാണെന്നും സ്റ്റാലിൻ പറഞ്ഞു. ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നാണ് ഇത്തവണ ശോഭ മത്സരിക്കുന്നത്.
 

Share this story