ചാനലിലൂടെ വിദ്വേഷ പ്രചാരണം: ഏഷ്യാനെറ്റ് സുവർണ ന്യൂസ് ചാനലിനെതിരെ കേസ്

ചാനൽ പരിപാടിക്കിടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ ഏഷ്യാനെറ്റ് സുവർണ ന്യൂസിനും അവതാരകൻ അജിത് ഹനമാക്കനവർക്കുമെതിരെ കേസെടുത്തു. തൻവീർ അഹമ്മദ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

സുവർണ ന്യൂസ് അവറിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്ലിം ജനസംക്യ വർധിച്ചുവെന്ന പരിപാടിയാണ് പരാതിക്കിടയാക്കിയത്. രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധനവും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തുവിട്ട റിപ്പോർട്ടിൻമേലായിരുന്നു ചർച്ച

ഹിന്ദുക്കളെ അടയാളപ്പെടുത്താനായി ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്ലീങ്ങളെ അടയാളപ്പെടുത്താനായി പാക്കിസ്ഥാൻ പതാകയുടെ ചിത്രവുമാണ് ഏഷ്യാനെറ്റ് സുവർണ ന്യൂസ് നൽകിയത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. 

മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു കൊണ്ടുള്ള അവതരമാണ് അജിത്ത് പരിപാടിയിൽ നടത്തിയത്. അതേസമയം വർഗീയ വിദ്വേഷ പ്രചാരണമൊക്കെ വലിയ വിവാദമായ സാഹചര്യത്തിൽ ചാനൽ തിരുത്തും മാപ്പ് പറച്ചിലും നടത്തിയിരുന്നു.
 

Share this story