വിദ്വേഷ വീഡിയോ: കർണാടക ബിജെപി ഐടി സെൽ മേധാവി അറസ്റ്റിൽ

makanur

കർണാടക ബിജെപി ഐടി സെൽ മേധാവി പ്രശാന്ത് മക്കനൂർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് പ്രശാന്തിനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത മുസ്ലിം വിദ്വേഷ വീഡിയോക്ക് എതിരായ പരാതിയിലാണ് അറസ്റ്റ്. 

ബംഗളൂരു ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് പ്രശാന്ത് മക്കനൂർ നിലവിലുള്ളത്. സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോയാണ് അറസ്റ്റിന് കാരണം. 

പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനൂകൂല്യങ്ങൾ കോൺഗ്രസ് മുസ്ലിം വിഭാഗങ്ങൾക്ക് മാത്രം നൽകുന്നുവെന്ന് സൂചിപ്പിച്ചായിരുന്നു പോസ്റ്റ്. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസം ദൃശ്യങ്ങൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയോട് നിർദേശിച്ചിരുന്നു.
 

Share this story