ഹാത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള ശ്രമം യുപി പോലീസ് തടസ്സപ്പെടുത്തിയതായി ഇടതു എംപിമാർ

ഹാത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള ശ്രമം യുപി പോലീസ് തടസ്സപ്പെടുത്തിയതായി ഇടതു എംപിമാർ

ഹാത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള ശ്രമം യുപി പൊലീസ് തടസ്സപ്പെടുത്തിയതായി ഇടത് എം. പിമാർ. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു എന്നായിരുന്നു പൊലീസ് കാരണം പറഞ്ഞിരുന്നത്. എന്നാൽ യാത്ര സംബന്ധിച്ച് കുടുംബത്തിന് യാതൊരു വിവരവും നൽകിയില്ലെന്നും യുപി പൊലീസ് രാഷ്ട്രീയം കളിച്ചെന്നും ഇടത് എംപി മാർ ഡൽഹിയിൽ പറഞ്ഞു.

ഹൈക്കോടതിയിൽ ഹാജരാകുന്നതിനായി ഇന്ന് രാവിലെ കുടുംബത്തെ ലക്‌നൗവിലേക്ക് മാറ്റുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പോലീസ് യാത്ര വൈകിപ്പിച്ചതായി കുടുംബം ആരോപിച്ചു. ഇനി പുറപ്പെടുന്നില്ലെന്നും രാത്രി യാത്രയിൽ ഭയമുണ്ടെന്നും കുടുംബം മജിസ്‌ട്രേറ്റിനെ അറിയിച്ചു. നാളെ പുലർച്ചെ ലക്‌നൗവിലേക്ക് തിരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Share this story