ഗ്യാൻവാപി പള്ളിയിൽ പൂജ നടത്തുന്നത് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം കോടതി തള്ളി. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളി കമ്മിറ്റിക്ക് കോടതി നിർദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ യുപി സർക്കാരിനും കോടതി നിർദേശം നൽകി

അതേസമയം പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ ഇന്നും പൂജ നടത്തി. കഴിഞ്ഞ ദിവസം ജില്ലാ കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടന്നത്. കാശി വിശ്വനാഥ ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് തെക്കുവശത്തെ നിലവറയിൽ പൂജ നടത്തിയത്.
 

Share this story