ഒന്നര കോടി രൂപ അടയ്ക്കണമെന്ന് ഹൈക്കോടതി; വിജയ്‌യുടെ ഹർജി തള്ളി
Feb 6, 2026, 12:34 IST
ആദായനികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നാണ് കേസ്.
പുലി സിനിമയിൽ നിന്ന് ലഭിച്ച വരുമാനമാണ് മറച്ചുവെച്ചത്. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചത്. ഇതിനെതിരെ വിജയ് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
അതേസമയം വിജയ്‌യുടെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെ എത്തിയ ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഹൈക്കോടതിയും സുപ്രീം കോടതിയിലുമടക്കം നിയമപോരാട്ടം നടത്തിയെങ്കിലും സിനിമയുടെ റിലീസ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായിട്ടില്ല
