ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് പരോൾ നൽകുന്നത് വിലക്കി ഹൈക്കോടതി

gurmeet

ബലാത്സംഗ കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് തുടർച്ചയായി പരോൾ അനുവദിച്ചതിൽ ആശങ്ക ഉന്നയിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. റാം റഹീമിന്റെ നിലവിലെ 50 ദിവസത്തെ പരോൾ അവസാനിക്കാനിരിക്കെ മാർച്ച് 10ന് കീഴടങ്ങുമെന്ന് ഉറപ്പാക്കാൻ ഹരിയാന സർക്കാരിനോട് കോടതി നിർദേശിച്ചു

ബലാത്സംഗ കുറ്റവാളികൾക്ക് അനുവദിച്ച പരോളുകളെ കുറിച്ചുള്ള പരിശോധനയിലാണ് കോടതി നടപടി. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നൽകിയ കേസിൽ ഗുർമീതിന്റെ താത്കാലിക മോചനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി

നിശ്ചയിച്ച തീയതിയിൽ, അതായത് മാർച്ച് 10ന് കീഴടങ്ങണം. അതിന് ശേഷം കോടതിയുടെ അനുമതിയില്ലാതെ കൂടുതൽ ഉത്തരവുണ്ടാകുന്നതുവരെ പരോൾ അനുവദിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന അധികാരികൾ പരിഗണിക്കരുതെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 232 ദിവസമാണ് പരോൾ എന്ന പേരിൽ ഗുർമീത് ജയിലിന് പുറത്ത് കഴിഞ്ഞത്.
 

Share this story