പിസ്റ്റൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; രാജസ്ഥാനിൽ അഞ്ച് വയസുകാരൻ മരിച്ചു
Sep 9, 2025, 10:23 IST

പിസ്റ്റൾ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി അഞ്ച് വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്പുലി ജില്ലയിലാണ് സംഭവം. വിരാട് നഗറിലെ ദേവാൻഷു എന്ന കുട്ടിയാണ് മരിച്ചത്
വീട്ടിൽ കുട്ടി ഒറ്റയ്ക്കുണ്ടാകുമ്പോഴാണ് സംഭവം. കളിക്കുന്നതിനിടെ വീട്ടിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന നാടൻ പിസ്റ്റൾ കുട്ടിയുടെ പക്കൽ കിട്ടുകയായിരുന്നു. ഇതെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രിഗർ അമർത്തി
വെടിയുണ്ട കുട്ടിയുടെ തലയിലാണ് തുളച്ചുകയറിയത്. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാതാപിതാക്കൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.