ചോദ്യം ചെയ്യലിന് ഹാജരായില്ല; അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെയാണ് നടപടി. ഫെമ ആക്ട് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് അനിൽ അംബാനിക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് ഇഡിയുടെ കടുത്ത നടപടി
ഇതോടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടിയ ആസ്തികളുടെ മൂല്യം 9000 കോടിയായി ഉയർന്നു. ജയ്പൂർ-റംഗീസ് ഹൈവേ പ്രൊജക്ടിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായി ഇഡി ആരോപിക്കുന്നു. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബൈയിലേക്ക് കടത്തിയെന്ന് ഇഡി പറയുന്നു
600 കോടി രൂപയിലധികം വരുന്ന ഒരു അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണിതെന്നാണ് ഇഡി കരുതുന്നത്. ആർകോം ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
