തണുത്തുറഞ്ഞ തടാകത്തിലെ ഐസ് പാളികൾക്ക് മുകളിലൂടെ നടക്കവെ മുങ്ങിപ്പോയി; തവാങ്ങിൽ കൊല്ലം സ്വദേശി മരിച്ചു
Jan 17, 2026, 08:42 IST
അരുണാചൽപ്രദേശിലെ തവാങ്ങിൽ കേരളത്തിൽ നിന്ന് വിനോദയാത്രക്കെത്തിയ ഏഴംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കൊല്ലം നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശാണ്(26) മരിച്ചത്.
തടാകത്തിൽ മുങ്ങിപ്പോയ മലപ്പുറം സ്വദേശി മാധവ് മധുവിനായി തെരച്ചിൽ തുടരുകയാണ്. അഞ്ച് പേരെ രക്ഷപ്പെടുത്തി. തണുത്തുറഞ്ഞ സേല തടാകത്തിലെ ഐസ് പാളികൾക്ക് മുകളിലൂടെ നടക്കവെ താഴ്ന്ന് പോകുകയായിരുന്നു.
കൊട്ടിയം നിപോൺ ടയൊട്ടയിലെ ജീവനക്കാരനാണ്. രണ്ട് ദിവസം മുമ്പാണ് സംഘം അരുണാചലിലേക്ക് വിനോദയാത്ര പോയത്. ബിനുവിന്റെ ബന്ധുക്കൾ അരുണാചലിലേക്ക് തിരിച്ചിട്ടുണ്ട്.
