പെൺസുഹൃത്തിനെ കാണാൻ രാത്രി വീടിന്റെ മതിൽ ചാടിക്കടന്നു; 18കാരൻ ഷോക്കേറ്റ് മരിച്ചു

police line

പെൺ സുഹൃത്തിനെ കാണാൻ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. ഒഡീഷയിലെ ധെങ്കനൽ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 18കാരനായ ബിശ്വജിത് ബെഹേരയാണ് മരിച്ചത്. 

രാത്രി പെൺകുട്ടിയെ കാണാൻ വീടിന് മുന്നിലെത്തിയ യുവാവ് മതിൽ ചാടിക്കടന്നതോടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന് മരണത്തിൽ പങ്കുണ്ടെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു

ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Tags

Share this story