രാഹുൽ വിദേശത്ത് ആരെയൊക്കെ കാണുന്നുവെന്ന് തനിക്കറിയാം; വിമർശനവുമായി ഗുലാം നബി ആസാദ്

gulam

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഗുലാം നബി ആസാദ്. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാം. വിദേശത്ത് ആരെയൊക്കെ കാണുന്നുവെന്ന് തനിക്കറിയാം. കളങ്കിത വ്യവസായികളെ കാണുന്നതൊക്കെ അറിയാഞ്ഞിട്ടല്ല. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതൽ പറയുന്നില്ല. 

രാഹുൽ ഗാന്ധി സ്വയം വഴി തെറ്റുന്നതാണ്, ആരും തെറ്റിക്കുന്നതല്ല. യുവ നേതാക്കൾ പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. രാഹുൽ അയോഗ്യനായപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ല. അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് നിർഭാഗ്യകരമാണ്. ബിജെപിയെ വളർത്തുന്നത് കോൺഗ്രസിലെ അര ഡസൻ നേതാക്കളാണ്. ജി23 നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. താൻ കാത്തുനിന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
 

Share this story