പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമർശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസ്

anitha

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്‌നാട് മന്ത്രിക്കെതിരെ പോലീസ് കേസെടുത്തു. മന്ത്രി അനിത രാധാകൃഷ്ണനെതിരെയാണ് കേസ്. തൂത്തുക്കുടി പോലീസാണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിൽ കേസെടുത്തത്

പൊതുസ്ഥലത്ത് അസഭ്യം പറയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിനിടെയായിരുന്നു വിവാദ പരാമർശം. സേലത്തെ പൊതുയോഗത്തിൽ കാമരാജിനെ പ്രശംസിച്ച മോദിയെ വിമർശിച്ച് കൊണ്ടാണ് പരാമർശം നടത്തിയത്

മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തി ഇന്ത്യ മുന്നണിക്കെതിരെയും ബിജെപി ഇത് ആയുധമാക്കിയിട്ടുണ്ട്‌
 

Share this story