ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം; നിലപാട് കടുപ്പിച്ച് ഡികെ, പ്രതിസന്ധി മുറുകുന്നു

dk

കർണാടക മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ തുടരുന്നു. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാട് ഡികെ ശിവകുമാർ സ്വീകരിച്ചതോടെ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറിനും എന്നതായിരുന്നു ഹൈക്കമാൻഡ് ഫോർമുല

അതേസമയം ഡി കെ തന്റെ നിലപാട് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും. സോണിയ ഗാന്ധി ഇന്ന് ഡൽഹിയിൽ എത്തില്ല. ഷിംലയിൽ നിന്ന് ഈ മാസം ഇരുപതിന് മാത്രമേ സോണിയ ഡൽഹിയിൽ തിരിച്ചെത്തൂ. കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിൽ നിൽക്കുന്നതിനാലാണ് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിൽ നേതൃത്വത്തിന് ആശയക്കുഴപ്പമുള്ളത്.
 

Share this story