ചുമതലകൾ നൽകുമെന്ന് പറഞ്ഞ് പറ്റിച്ചു; ബിജെപിക്കെതിരെ ശരത് കുമാർ, ഡിഎംകെയിൽ ചേർന്നേക്കും
Mar 23, 2026, 08:19 IST
പ്രധാന ചുമതലകൾ നൽകാമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ലെന്ന് നടൻ ശരത് കുമാർ. താനും ഭാര്യ രാധികയും ഇത്തവണ മത്സരിക്കില്ലെന്നും ശരത് കുമാർ വ്യക്തമാക്കി. ബിജെപിയുമായി ഇടഞ്ഞ ശരത് കുമാർ ഡിഎംകെയിൽ ചേർന്നേക്കുമെന്നാണ് വിവരം
സമത്വ മക്കൾ കക്ഷി നേതാവായിരുന്ന ശരത് കുമാർ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്. രാധിക വിരുദനഗറിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപിയിൽ ചേർന്ന് രണ്ട് വർഷമായിട്ടും തന്റെ അനുയായികൾക്ക് പാർട്ടിയിൽ സ്ഥാനമൊന്നും നൽകിയില്ലെന്ന് ശരത് കുമാർ പറഞ്ഞു
തനിക്ക് ദേശീയതലത്തിൽ ചുമതല നൽകുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തിങ്കളാഴ്ച ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കണ്ട് ഇക്കാര്യം അറിയിക്കാനിരിക്കുകയാണ് താരം.
