ജില്ലാ സെക്രട്ടറിയാക്കിയില്ല; വിജയ്‌യുടെ കാർ തടഞ്ഞ ടിവികെ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ajitha

ജില്ലാ സെക്രട്ടറി ആക്കാത്തതിൽ മനും നൊന്ത് ഉറക്ക ഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ടിവികെ വനിതാ നേതാവ് ഗുരുതരാവസ്ഥിൽ തുടരുന്നു. തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിതയും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ വിജയ് യുടെ കാർ തടഞ്ഞിരുന്നു

താരത്തിന്റെ വീടിന് മുന്നിൽ ഇവർ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. പിന്നാലെ തൂത്തുക്കുടിയിലേക്ക് മടങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയില്ലെന്നാണ് അജിത ആഗ്നൽ ആരോപിക്കുന്നത്

അതേസമയം ക്രിസ്മസ് ആശംസ നേർന്ന് സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ച് പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ചാണ് തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് ജീവനൊടുക്കാൻ ശ്രമിച്ചത്.
 

Tags

Share this story