പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; അമ്മയെ 14 വയസുകാരൻ തല്ലിക്കൊന്നു

police line

പഠിക്കാത്തതിന് വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ 1 വയസുകാരൻ അമ്മയെ തല്ലിക്കൊന്നു. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂർപേട്ടിലാണ് സംഭവം. കീഴ്കുപ്പം വേലൂർ സ്വദേശി ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ്(40) മരിച്ചത്. 

സംഭവത്തിൽ ഇവരുടെ മകനായ 14കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിന്റെ ദേഷ്യത്തിൽ അമ്മയെ കൊല്ലുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. അച്ഛനും അമ്മയും ഇടക്കിടെ വഴക്കിടുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നു. 

പാടത്തേക്ക് പോയ മഹേശ്വരി തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തിൽ ദേഹമാസകലം മുറിവോടെ മൃതദേഹം കണ്ടത്. മൃതദേഹം ഉളന്തൂർപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുണശേഖരൻ-മഹേശ്വരി ദമ്പതികൾക്ക് 16 വയസുള്ള മകൾ കൂടിയുണ്ട്.
 

Tags

Share this story