തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധം; തൈര് എന്ന് പാക്കറ്റുകളുടെ പുറത്ത് ഹിന്ദിയില്‍ മാത്രമേ എഴുതാവൂ എന്ന നിര്‍ദേശം പിന്‍വലിച്ചു

തൈരിലും ഹിന്ദികലര്‍ത്താനുള്ള നീക്കം പൊളിഞ്ഞു.തൈര് പായ്കറ്റുകളില്‍ തൈരിന്റെ പേര് ഹിന്ദിയില്‍ രേഖപ്പെടുത്തണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ നീക്കം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന്റെ പാക്കറ്റുകളില്‍ ഇംഗ്‌ളീഷ് വാക്കായ കേര്‍ഡ് എന്നും മറ്റു പ്രാദേശിക ഭാഷയിലെ പേരുകളും മാറ്റി തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്ന പേര് വയ്കണമെന്നായിരുന്നു നിര്‍ദേശം.
ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുളളവരുടെ ശക്തമായ എതിര്‍പ്പുയര്‍ന്നപ്പോഴാണ് നിര്‍ദേശം പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ അതോറിററി തെയ്യാറായത്. സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പാക്കറ്റുകളില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതമഴ്‌നാട്ടിലെയും മറ്റു ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെയും പാലുല്‍പ്പാദകരും ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരുന്നു.