അസമിൽ കനത്ത മഴയ്ക്ക് പിന്നാലെ പ്രളയവും; രണ്ട് മരണം, നദികൾ കരകവിഞ്ഞൊഴുകുന്നു

assam

അസമിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. തെക്കൻ അസമിലെ ബരാക്, കുഷിയാര നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 22,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഗോലാഘട്ട് ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. രണ്ട് മരണവും ഈ ജില്ലയിലാണ്. ദിഖൗ, ദിസാംഗ്, ധൻസിരി തുടങ്ങി ബ്രഹ്മപുത്രയുടെ പോഷക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്

4548 പേരെ പ്രളയം സാരമായി ബാധിച്ചെന്നാണ് കണക്ക്. ദുരന്തബാധിതർക്കായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
 

Tags

Share this story