തെക്കൻ തമിഴ്‌നാട്ടിൽ അതീതീവ്ര മഴ: നാല് ജില്ലകളിൽ പൊതു അവധി, 20 ട്രെയിനുകൾ റദ്ദാക്കി

തെക്കൻ തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. നാല് ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് യൂണിറ്റുകളെയും ആയിരത്തിലേറെ അഗ്നിരക്ഷാ സേനാംഗങ്ങളെയും ഈ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്

തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
 

Share this story