മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹേമന്ത് സോറൻ അറസ്റ്റിൽ; ചംപായ് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക്

ഭൂമി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തു. കേസിൽ ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പദം സോറൻ രാജിവെച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റിലായി എന്ന നാണക്കേട് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു രാജി. രാത്രിയോടെയാണ് ഇ ഡി സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

സോറന്റെ രാജിയോടെ വിശ്വസ്തനായ ചംപായ് സോറൻ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. ജെഎംഎം നേതൃത്വത്തിലുള്ള എംഎൽഎമാർ ഗവർണറുടെ വസതിയിലെത്തി ചംപായ് സോറനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 48 എംഎൽഎമാരാണ് ഗവർണറെ കണ്ടത്. നേരത്തെ ഹേമന്ത് സോറന്റെ ഭാര്യ കൽപ്പനയെ മുഖ്യന്ത്രി ആക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെ കടുത്ത എതിർപ്പുയർന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു.
 

Share this story