ഇ ഡിക്കെതിരെ ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചു; ഹർജി വെള്ളിയാഴ്ച പരിഗണിക്കും

hemant

ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചു. ഇ ഡി നടപടിക്കെതിരെയാണ് ഹർജി. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അറിയിച്ചു. ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപിച്ച് ഇന്നലെ രാത്രിയാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. 

അറസ്റ്റിന് തൊട്ടുമുമ്പ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇഡിക്കെതിരെ ജാർഖണ്ഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്. തുടർന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story