ഭർത്താവ് കുരങ്ങ് എന്ന് വിളിച്ച് കളിയാക്കി; ലക്‌നൗവിൽ മോഡൽ ജീവനൊടുക്കിയ നിലയിൽ

tanu

ഭർത്താവ് കളിയാക്കിയതിലുള്ള വിഷമത്തെ തുടർന്ന് യുപി ലക്‌നൗവിൽ യുവതി ജീവനൊടുക്കി. മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന തനു സിംഗാണ് മരിച്ചത്. ഭർത്താവ് കുരങ്ങ് എന്ന് വിളിച്ച് കളിയാക്കിയതിനെ തുടർന്നാണ് ആത്മഹത്യ. 

ഇന്ദിരാനഗറിലാണ് തനുവും ഭർത്താവ് രാഹുൽ ശ്രീവാസ്തവയും താമസിച്ചിരുന്നത്. സീതാപൂരിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇരുവരും സ്വന്തം വീട്ടിലെത്തിയത്. സംസാരത്തിനിടെ രാഹുൽ തനുവിനെ കുരങ്ങ് എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു

പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. ഡ്രൈവറായ രാഹുൽ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ തനു മുറിക്കുള്ളിൽ തന്നെയായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ തനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്ന് തനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
 

Tags

Share this story