ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ഭാര്യ ഫ്‌ളാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

abhishek

ഡൽഹിയിൽ മണിക്കുറൂകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു. 25കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ ഇരുവരും ഡൽഹിയിലെ മൃഗശാല സന്ദർശിക്കാനെത്തിയതായിരുന്നു. മൃഗശാലയിൽ വെച്ച് അഭിഷേകിന് നെഞ്ചുവേദന വരികയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു

ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് അഭിഷേകിനെ ആദ്യമെത്തിയത്. തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു. അഭിഷേകിന്റെ മൃതദേഹം ഇവർ താമസിക്കുന്ന ഫ്‌ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിൽ എത്തിച്ചപ്പോഴാണ് അടുത്ത ദാരുണ സംഭവം നടന്നത്

അഭിഷേകിന്റെ ചേതനയറ്റ മൃതശരീരം കണ്ട അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story