ബ്രഹ്മപുരം തീപിടിത്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ ലോക്‌സഭയിൽ

hibi

ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി. ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡൻ നോട്ടീസ് നൽകി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സഹായം അനിവാര്യമാണെന്നും ഹൈബി ഈഡൻ നോട്ടീസിൽ പറഞ്ഞു

ബ്രഹ്മുപരത്ത് തീയും പുകയും ശമിച്ചെങ്കിലും കൊച്ചി നിവാസികൾ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞാഴ്ച വളരെ കൂടുതലായിരുന്നു. തീയടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
 

Share this story